
കൊച്ചിയില്‍ സംഘടിപ്പിച്ച സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങള്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട പ്രഖ്യപിക്കുന്നു. ഷെയീസ് റോയല്‍, എസ്.ഷുഹൈബ്, കെ.എ.സിയാവുദ്ദീന്‍, സാജു മൂലന്‍, സാജിത് ലോട്ടസ് എന്നിവര്‍ സമീപം.
കൊച്ചി : സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരളയുടെ (സ്വാക്ക്) സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ കെ.എം.ഹനീഫ, സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ മുസ്തഫ വാഴാട്ട്, കോഴിക്കോട് ജില്ലാ ട്രഷറര്‍ കെ.സി.ജാബിര്‍ എന്നിവരെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തു. സംഘടനയിലെ അംഗങ്ങളെയും കമ്പനികളെയും തെറ്റിദ്ധരിപ്പിച്ചും സംഘടനയുടെ പേര് ദുരുപയോഗം ചെയ്തും ഈമാസം 10,11,12 തിയതികളില്‍ കോഴിക്കോട് കണ്‍സ്യുമര്‍ എക്‌സ്‌പോ സംഘിടിപ്പിക്കുന്നതിന് എതിരെയാണ് നടപടി. കൊച്ചിയില്‍ കൂടിയ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെതാണ് തീരുമാനം. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തതെന്നും സംസ്ഥാന ട്രഷററുടെ താല്‍ക്കാലിക ചുമതല കൊല്ലം ജില്ലാ പ്രസിഡന്റും രാജകുമാരി ഗ്രൂപ്പ് ഡയറക്ടറുമായ എസ്.ഷുഹൈബിന് നല്‍കിയതായും സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട അറിയിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സിയാവുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാജു മൂലന്‍, സാജിത് ലോട്ടസ്, സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായ ഷെഹീസ് റോയല്‍, അഷറഫ് മെട്രോ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാലായിരത്തില്‍ പരം സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ അംഗങ്ങളായ സംഘടനയാണ് സ്വാക്ക്.
Photo Courtesy - Google







